കുംഭമേളക്കായൊരുക്കിയ ക്യാംപില്‍ തീപിടുത്തം
ദിഗംബര്‍ അഘാഡ നിര്‍മിച്ച ടെന്റുകളില്‍ ഒന്നിനാണ് തീ പിടിച്ചത്. തുടര്‍ന്നു നിരവധി ടെന്റുകള്‍ കത്തിയമര്‍ന്നു. സമീപത്തെ കാറിലേക്കും തീ പടര്‍ന്നു.
BY JSR14 Jan 2019 10:48 AM GMT

X
JSR14 Jan 2019 10:48 AM GMT
പ്രയാഗ് രാജ്:ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന കുംഭമേളക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഒരുക്കിയ ക്യാംപില്‍ തീപ്പിടിത്തം. ദിഗംബര്‍ അഘാഡ നിര്‍മിച്ച ടെന്റുകളില്‍ ഒന്നിനാണ് തീപ്പിടിച്ചത്. തുടര്‍ന്നു നിരവധി ടെന്റുകള്‍ കത്തിയമര്‍ന്നു. സമീപത്തെ കാറിലേക്കും തീ പടര്‍ന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേനയും പോലിസും തക്കസമയത്ത് ഇടപെട്ടതുകാരണമാണ് തീ പടരാതിരുന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കോടിക്കണക്കിനു ആളുകള്‍ എത്തിച്ചേരുന്ന കുഭമേളക്ക് എല്ലാവിധ സുരക്ഷയുമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നെങ്കിലും തീപ്പിടിത്തം തീര്‍ത്ഥാടകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
തൊപ്പിധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; കോളജ്...
29 May 2022 7:37 AM GMTക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല:...
29 May 2022 7:27 AM GMTയഹ്യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില്‍ പ്രതിഷേധിക്കുക: പോപുലര്‍...
29 May 2022 7:18 AM GMTനേപ്പാളില്‍ യാത്രാ വിമാനം കാണാതായി;യാത്രക്കാരില്‍ നാലുപേര്‍...
29 May 2022 6:54 AM GMTദുര്‍ഗാവാഹിനി പ്രകടനം;ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍...
29 May 2022 5:55 AM GMTആയുധമേന്തി ദുര്‍ഗാവാഹിനി പ്രകടനം: പോലിസ് നടപടിയെടുക്കണമെന്ന് നാഷണല്‍...
29 May 2022 5:49 AM GMT