India

പുല്‍വാമയില്‍ നാലു സായുധരെ വധിച്ചതായി സൈന്യം

പുല്‍വാമയില്‍ നാലു സായുധരെ വധിച്ചതായി സൈന്യം
X

പുല്‍വാമ: പുല്‍വാമയിലെ ലാസ്സിപോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു സായുധ പ്രവര്‍ത്തകെ വധിച്ചതായി സൈന്യം അറിയിച്ചു. ലശ്കറെ ത്വയ്യിബ സംഘടനയില്‍ പെട്ടവരാണ് കൊല്ലപ്പെട്ട നാലു പേരുമെന്നും സൈന്യം അറിയിച്ചു. ഏറ്റു മുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 14ന് 42 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമയിലെ ദേശീയപാതക്ക് സമീപത്തു തന്നെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തു നിന്നും ഒരു സെല്‍ഫ് ലോഡിങ് റൈഫിളും ഒരു പിസ്റ്റളും രണ്ട് എകെ തോക്കുകളും കണ്ടെത്തിയെന്നും മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

Next Story

RELATED STORIES

Share it