ഫാത്തിമ ലത്തീഫിൻറെ ആത്മഹത്യ; ലോക്സഭയിൽ ആഞ്ഞടിച്ച് എന്‍കെ പ്രേമചന്ദ്രനും കനിമൊഴിയും
52 കുട്ടികളാണ് ഐഐടിയില്‍ പത്തു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. 72 മതപരമായ വേര്‍തിരിവുകളുടെ കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്താണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നത്.

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദാര്‍ഥിനി ഫാത്തിമ ലത്തീഫിൻറെ മരണം ലോക്സഭയില്‍ ഉന്നയിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ഡിഎംകെ നേതാവും തൂത്തുക്കുടി എംപിയുമായ കനിമൊഴിയും വിഷയം സഭയില്‍ ഉന്നയിച്ചു.വിഷയത്തില്‍ ആദ്യം സംസാരിച്ച എന്‍കെ പ്രേമചന്ദ്രന്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ഇതൊരൊറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഐഐടി സ്ഥാപനങ്ങളില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാത്തിമയുടെ മരണത്തിനുത്തരവാദികളായവര്‍ക്ക് ശിക്ഷ ലഭിക്കണം. കേസില്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. ഫാത്തിമയുടെ മാതാപിതാക്കള്‍ക്കെതിരേ സ്ഥാപനത്തെ അപമാനിച്ചെന്ന പേരില്‍ ഐഐടി കേസ് നല്‍കിയിട്ടുണ്ടെന്നാണ് പത്രത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇത്തരം നീക്കങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നാണ് എൻകെ പ്രേമചന്ദ്രൻ ആഞ്ഞടിച്ചത്.
52 കുട്ടികളാണ് ഐഐടിയില്‍ പത്തു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. 72 മതപരമായ വേര്‍തിരിവുകളുടെ കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്താണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നത്. ഒരുപാട് പ്രതീക്ഷകളോടെയാണ് ഫാത്തിമ എന്ന കുട്ടി ഐഐടിയില്‍ എത്തിയത്. അജ്ഞാതമായ സാഹചര്യത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തിരിക്കുന്നത്.
തങ്ങള്‍ ഫാത്തിമയുടെ മുറിയില്‍ എത്തുന്നതിനു മുമ്പേ മുറി വൃത്തിയാക്കിയിട്ടിരുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഒരു അധ്യാപകൻറെ പേര് ഫാത്തിമയുടെ ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നിട്ടും ഇതുവരെയും ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ആരെയാണ് പോലിസ് സംരക്ഷിക്കുന്നത് ? ഐഐടി പറയുന്നത് തങ്ങളുടെ പേരിന് കളങ്കം വരുത്തി എന്നാണ്. എന്റെ അഭിപ്രായത്തില്‍ ഇത്രത്തില്‍ വിദ്യാര്‍ഥികള്‍ സ്വയം ആത്മഹത്യ ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കേണ്ട എന്നു തന്നെയാണെന്ന് കനിമൊഴി പറഞ്ഞു.
അന്വേഷണ റിപോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സഭയില്‍ മറുപടി നല്‍കി. അതേസമയം ഫാത്തിമയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥികളുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
ലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്‍കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMT'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMT