Latest News

നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ലൈംഗികാതിക്രമ ശ്രമം; പ്രതി അറസ്റ്റില്‍

നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ലൈംഗികാതിക്രമ ശ്രമം; പ്രതി അറസ്റ്റില്‍
X

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ഹോസ്റ്റലില്‍ കയറി ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാനൂര്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (27) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30-നാണ് സംഭവം. സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. വിവരം ലഭിച്ച ഉടന്‍ എസ്‌ഐ കെ അശ്വതി സ്ഥലത്തെത്തി അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടെ ദൃശ്യങ്ങള്‍ ശേഖരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. തലശ്ശേരി നാരങ്ങാപ്പുറത്തുള്ള ഒരു വീട്ടിലും പ്രതി കയറിയതായി വിവരം ലഭിച്ചു. ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ വീടിന്റെ പരിസരങ്ങളിലും തലശ്ശേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിരച്ചില്‍ നടത്തി. വൈകീട്ട് ആറിന് തലശ്ശേരിയില്‍നിന്ന് പ്രതിയെ പിടികൂടി. സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. പ്രതിയുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ ബലാത്സംഗവും കവര്‍ച്ചയും ഉള്‍പ്പെടെ നാല് കേസുകളുള്ളതായി പോലിസ് അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it