India

ലക്‌നൗവില്‍ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

ലക്‌നൗവില്‍ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍
X

ലക്‌നോ: ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ നടന്ന സംഭവത്തില്‍ മെഡിക്കല്‍ റെപ്പായ ശശി രഞ്ജന്‍ മിശ്രയെ പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് 11 വയസുള്ള പെണ്‍കുട്ടികളെ ഇയാള്‍ കൊലപ്പെടുത്തിയത്. ശശി രഞ്ജന്‍ മിശ്ര കുടുംബത്തോടൊപ്പം കിഡ് വായ് നഗറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഇരട്ട കുട്ടികള്‍ക്കു പുറമെ ആറുവയസുള്ള ഒരു മകനും ഇയാള്‍ക്കുണ്ട്. വിവരം അറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടികളെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കൊലനടന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് ഇവര്‍ പോലിസില്‍ മൊഴി നല്‍കി.




Next Story

RELATED STORIES

Share it