India

വാക്കുത്തര്‍ക്കം; ഏഴുവയസ്സുള്ള മകന്റെ മുന്നിലിട്ട് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു

31കാരനായ വിക്രം സിങിനെയും ഭാര്യയെയുമാണ് കൊലപ്പെടുത്തിയത്

വാക്കുത്തര്‍ക്കം; ഏഴുവയസ്സുള്ള മകന്റെ മുന്നിലിട്ട് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു
X

ഗുര്‍ഗാവ്: ഏഴുവയസ്സുള്ള മകന്റെ മുന്നിലിട്ട് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു. 31കാരനായ വിക്രം സിങിനെയും ഭാര്യയെയുമാണ് കൊലപ്പെടുത്തിയത്. ഗുഡ്ഗാവിലെ ദന്ദേഹേരയിലെ ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകം ചെയ്‌തെന്ന് സംശയിക്കുന്ന വിക്രമിന്റെ സുഹൃത്തായ അഭിവനവിനെ പോലിസ് അറസ്റ്റ് ചെയ്തു.കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വിദേശത്ത് ജോലി ശരിയാക്കാന്‍ അഭിനവില്‍ നിന്ന് 1.5 ലക്ഷം രൂപ വിക്രം കടം വാങ്ങിയിരുന്നു. എന്നാല്‍ ജോലി ശരിയായില്ല. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.ഇതു കൊലപാതകത്തിന്ന് കാരണമായി. വാക്കുതര്‍ക്കത്തിനിടെ അഭിനവ് കത്തിയെടുത്ത് വിക്രമിനെ കുത്തി. ഇത് തടയാനെത്തിയ ഭാര്യയെയും ഇയാള്‍ കുത്തിക്കൊല്ലുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തി. ഇരുവരും രക്തം വാര്‍ന്ന് കിടക്കുന്നതും പേടിച്ചരണ്ട മകന്‍ സമീപത്ത് നില്‍ക്കുന്നതും കണ്ടു. ഉടനെ പോലിസിനു വിവരം അറിയിക്കുകയായിരുന്നു. വാക്കുതര്‍ക്കമുണ്ടാകുന്നതിനുമുമ്പ് അഭിനവും വിക്രമും മദ്യപിച്ചിരുന്നുവെന്നുംപോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it