India

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി പ്രഖ്യാപിച്ചയാള്‍ അറസ്റ്റില്‍

റാഞ്ചി ഡോണ്ട കോളജിലെ ബിരുദ വിദ്യാര്‍ഥിയും സാഹിബ്ഗഞ്ച് സ്വദേശിയുമായ ഗോമന്ത് കുമാര്‍ മണ്ഡല്‍ ആണു പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൈടെക്ക് വെബ്‌സൈറ്റില്‍ നിന്നാണ് വ്യാജ തിയ്യതികള്‍ പോസ്റ്റ് ചെയ്തതെന്നു ഡല്‍ഹി പൊലിസ് കണ്ടെത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി പ്രഖ്യാപിച്ചയാള്‍ അറസ്റ്റില്‍
X

റാഞ്ചി: തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനത്തിനു മുന്‍പ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ വ്യാജ തിയ്യതികള്‍ പുറത്തുവിട്ട കോളജ് വിദ്യാര്‍ഥിയെ ഡല്‍ഹി പൊലിസ് ജാര്‍ഖണ്ഡില്‍ അറസ്റ്റ് ചെയ്തു. റാഞ്ചി ഡോണ്ട കോളജിലെ ബിരുദ വിദ്യാര്‍ഥിയും സാഹിബ്ഗഞ്ച് സ്വദേശിയുമായ ഗോമന്ത് കുമാര്‍ മണ്ഡല്‍ ആണു പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൈടെക്ക് വെബ്‌സൈറ്റില്‍ നിന്നാണ് വ്യാജ തിയ്യതികള്‍ പോസ്റ്റ് ചെയ്തതെന്നു ഡല്‍ഹി പൊലിസ് കണ്ടെത്തിയിരുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും 4 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും തിയ്യതികള്‍ എന്ന പേരില്‍ വ്യാജ ഷെഡ്യൂള്‍ വാട്‌സാപിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മേയ് 17 വരെയെന്നും കേരളത്തില്‍ ഏപ്രില്‍ 10ന് എന്നുമായിരുന്നു പ്രചാരണം. 2014ലെ തിരഞ്ഞെടുപ്പു തിയ്യതികളില്‍ ചില്ലറ മാറ്റം വരുത്തിയായിരുന്നു പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it