- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യ- യുഎഇ വിമാനസര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവും വരെ നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വേസ്

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവച്ചതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. നേരത്തെ യുഎഇയുടെ രണ്ടാമത്തെ മുന്‍നിര വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് ജൂലൈ 31 വരെയും പിന്നീട് ആഗസ്ത് രണ്ടുവരെയും ഇന്ത്യ-യുഎഇ വിമാന സര്‍വീസ് നിരോധിച്ചിരുന്നു.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇയുടെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കും ഇത്തിഹാദിന്റെ മറ്റ് ശൃംഖലയിലേക്കുമുള്ള യാത്ര മറ്റൊരു അറിയിപ്പ് ലഭിക്കുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ഇന്ത്യയില്‍നിന്ന് യാത്രക്കാരെ കയറ്റാന്‍ ഇത്തിഹാദിനെ അനുവദിക്കില്ല. യുഎഇ പൗരന്‍മാര്‍, നയതന്ത്ര ദൗത്യങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍ റെസിഡന്‍സ് ഹോള്‍ഡര്‍മാര്‍ യുഎഇ പ്രവേശന നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇവരെ ക്വാറന്റൈന്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രവേശിപ്പിക്കുകയെന്ന് വക്താവ് പറഞ്ഞു. ഇത്തിഹാദ് ഇന്ത്യയിലേക്കും യുഎഇയിലേക്കും തിരിച്ചുമുള്ള കാര്‍ഗോ വിമാനസര്‍വീസ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി etihad.com/destinationguide, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അല്ലെങ്കില്‍ +971 600 555 666 (യുഎഇ) ഇത്തിഹാദ് എയര്‍വേയ്‌സില്‍ ബന്ധപ്പെടുക. മറ്റ് പ്രാദേശിക ഇത്തിഹാദ് കോണ്‍ടാക്റ്റ് സെന്ററുകളുടെ ലിസ്റ്റ് etihad.com/contacts ല്‍ ലഭ്യമാണ്.
ട്രാവല്‍ ഏജന്റ് വഴി ടിക്കറ്റ് വാങ്ങിയ യാത്രക്കാര്‍ സഹായത്തിനായി ടിക്കറ്റ് വാങ്ങിയ ഏജന്‍സിയുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമ്പോള്‍ ഞങ്ങള്‍ യാത്രക്കാരെ അറിയിക്കും. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇത്തിഹാദ് ഖേദിക്കുന്നതായും എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















