പരീക്ഷക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ഇംഗ്ലീഷ് അധ്യാപകന് അറസ്റ്റില്‍
ഹാജ്യാര് മുഹമ്മദ് യൂസഫ് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായ മുരുഗേശനാണ് പിടിയിലായത്
BY SRF18 Feb 2022 6:33 AM GMT
X
SRF18 Feb 2022 6:33 AM GMT
ചെന്നൈ: പരീക്ഷക്കിടെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇംഗ്ലീഷ് അധ്യാപകന് അറസ്റ്റില്‍. തമിഴ്നാട് ശ്രീരംഗത്താണ് സംഭവം. ഹാജ്യാര് മുഹമ്മദ് യൂസഫ് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായ മുരുഗേശനാണ് പിടിയിലായത്. പരീക്ഷ എഴുതിക്കൊണ്ടിരിക്കെ അടുത്തെത്തിയ മുരുഗേശന്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അഞ്ഞൂറോളം ഗ്രാമീണര്‍ സ്കൂളിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇനാം കളത്തൂര്‍ പോലിസ് വിദ്യാര്‍ഥിനിയോടും സഹപാഠികളോടും അന്വേഷണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമപ്രകാരം മരുഗേശനെതിരേ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
കെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMT