- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി തിരഞ്ഞെടുപ്പ്: ബിജെപി നേതാവിന്റെ 'മിനി പാകിസ്താന്‍' ട്വീറ്റ് പിന്‍വലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
പാകിസ്താനിലേക്കുള്ള പ്രവേശനം ഷഹീന്‍ബാഗിലൂടെയാണ്, ഡല്‍ഹിയില്‍ മിനി പാകിസ്താന്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഷഹീന്‍ ബാഗ്, ചന്ദ്ബാഗ്, ഇന്റര്‍ലോക് നിയമം പാലിക്കുന്നില്ല, പാകിസ്താന്‍ കലാപകാരികള്‍ റോഡ് പിടിച്ചെടുത്തിരിക്കുന്നു- കപില്‍ മിശ്ര ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കപില്‍ മിശ്രയുടെ മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. കപില്‍ മിശ്രയുടെ ട്വീറ്റ് എത്രയുംവേഗം നീക്കം ചെയ്യണമെന്ന് കമ്മീഷന്‍ ട്വിറ്റര്‍ അധികൃതരോട് നേരിട്ടാവശ്യപ്പെട്ടു. പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്വീറ്റില്‍ മിനി പാകിസ്താന്‍ എന്ന് കപില്‍ മിശ്ര പ്രയോഗിച്ചിരുന്നു. ഇത് എതിര്‍ക്കേണ്ടതാണെന്നും നീക്കം ചെയ്യണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗ് പാകിസ്താനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്.
പാകിസ്താനിലേക്കുള്ള പ്രവേശനം ഷഹീന്‍ബാഗിലൂടെയാണ്, ഡല്‍ഹിയില്‍ മിനി പാകിസ്താന്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഷഹീന്‍ ബാഗ്, ചന്ദ്ബാഗ്, ഇന്റര്‍ലോക് നിയമം പാലിക്കുന്നില്ല, പാകിസ്താന്‍ കലാപകാരികള്‍ റോഡ് പിടിച്ചെടുത്തിരിക്കുന്നു- കപില്‍ മിശ്ര ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. മിശ്രയുടെ മറ്റൊരു ട്വീറ്റില്‍ ഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും കപില്‍ മിശ്ര കുറിച്ചിരുന്നു. ഒരുദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മിശ്രയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, മൂന്നുദിവസത്തെ സമയം നല്‍കണമെന്ന് മിശ്ര ആവശ്യപ്പെട്ടിരുന്നു.
നോട്ടീസ് ലഭിച്ചെന്നും തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമായിരുന്നു ഇതിനോടുള്ള മിശ്രയുടെ പ്രതികരണം. തന്റെ മറുപടി ഇന്നുതന്നെ നല്‍കും. താന്‍ എന്തെങ്കിലും തെറ്റുപറഞ്ഞതായി കരുതുന്നില്ല. ഈ രാജ്യത്ത് സത്യം പറയുന്നത് ഒരു കുറ്റമല്ല. താന്‍ സത്യം പറഞ്ഞു. തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു- ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി കൂടിയായ കപില്‍ മിശ്ര പ്രതികരിച്ചു. മോഡല്‍ ടൗണില്‍നിന്നാണ് മിശ്ര മല്‍സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി അംഗമായിരുന്ന കപില്‍, കഴിഞ്ഞ ആഗസ്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍, പാര്‍ട്ടി വിട്ടതിനു പിന്നാലെ കേജ്‌രിവാളിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















