കള്ളപ്പണം വെളുപ്പിക്കല്‍: അഴഗിരിയുടെ മകന്റെ 40 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍: അഴഗിരിയുടെ മകന്റെ 40 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ഡിഎംകെ നേതാവ് എംകെ അഴഗിരിയുടെ മകന്റെ 40.34 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഒളിംപസ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ചെന്നൈ, മധുര എന്നിവിടങ്ങളിലുള്ള സ്വത്തുക്കളാണു കണ്ടുകെട്ടിയത്. സ്ഥലം, കെട്ടിടം, സ്ഥിരനിക്ഷേപം എന്നിവ കണ്ടുകെട്ടിയവയില്‍പ്പെടുന്നു. അഴഗിരി ദയാനിധി, എസ് നാഗരാജന്‍ എന്നിവരുടെ ഉടമസ്ഥതയിലാണു കമ്പനി. അനധികൃത ഖനനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയെത്തുടര്‍ന്നാണു നടപടി. തമിഴ്‌നാട് മിനറല്‍ ലിമിറ്റഡ് (ടിഎഎംഐഎന്‍) പാട്ടത്തിനെടുത്ത സ്ഥലത്തോടു ചേര്‍ന്നാണ് അനധികൃത ഖനനം നടത്തിയത്. ഇതിലൂടെ സര്‍ക്കാരിനു കനത്ത നഷ്ടം ഉണ്ടായതായി കണ്ടെത്തിയിരുന്നു. കമ്പനിക്കെതിരെയും ഡയറക്ടര്‍മാര്‍ക്കെതിരെയും തമിഴ്‌നാട് പോലിസ് കേസ് എടുത്തിരുന്നു.

RELATED STORIES

Share it
Top