'വരുമാനം ഉറപ്പാക്കല്‍ പദ്ധതി'ക്കെതിരേ വിമര്‍ശനം; നീതി ആയോഗ് വൈസ് പ്രസിഡന്റിനു നോട്ടിസ്
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നതിനു ഉദ്യോഗസ്ഥര്‍ക്കു വിലക്കുണ്ട്. ഇതു പ്രകാരം കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമര്‍ശിച്ചതു ചട്ടലംഘനമാണെന്നാണ് വിമര്‍ശനം.

ന്യൂഡല്‍ഹി: രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് 12000 രൂപ മാസ വരുമാനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തെ വിമര്‍ശിച്ചതിനു നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നോട്ടിസ് അയച്ചത്. രണ്ടു ദിവസത്തിനകം ഇദ്ദേഹം വിശദീകരണം നല്‍കണമെന്നാണു നോട്ടീസിലുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നതിനു ഉദ്യോഗസ്ഥര്‍ക്കു വിലക്കുണ്ട്. ഇതു പ്രകാരം കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമര്‍ശിച്ചതു ചട്ടലംഘനമാണെന്നാണ് വിമര്‍ശനം. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ന്യൂതം ആയ് യോജന(ന്യായ്)യ്ക്കെതിരേയാണ് രാജീവ് കുമാര്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്. തിരഞ്ഞെടുപ്പില്‍ ജയിക്കാനായി 1971ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോയും 2008ല്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷനും 2013 ഭക്ഷ്യസുരക്ഷാ പദ്ധതിയും പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നും നടപ്പാക്കിയില്ല. ഇതേ ഗതി തന്നെയാണ് ജനപ്രിയ പ്രഖ്യാപനമായ മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്കു കനത്ത പ്രഹരമേല്‍പ്പിക്കുന്ന പദ്ധതിയാവും ഇതെന്നും അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കോടികള്‍ കടമെടുക്കേണ്ടിവരുന്നത് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നു പറഞ്ഞ അദ്ദേഹം മോദി സര്‍ക്കാരിന്റെ 6000 രൂപ പ്രതിവര്‍ഷം കര്‍ഷകര്‍ക്കു നല്കുന്ന കിസാന്‍ പദ്ധതിയെ അനുകൂലിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനായ നീതി ആയോഗിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് തന്നെ പെരുമാറ്റച്ചട്ടം ലംഘിച്ചത് ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
RELATED STORIES
പി സി ജോര്‍ജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ...
27 May 2022 2:31 PM GMTനാവടക്കി പി സി ജോര്‍ജ്; തൃക്കാക്കരയില്‍ ബിജെപിക്കൊപ്പം
27 May 2022 2:04 PM GMTഎയ്ഡഡ് നിയമനം പിഎസ്സിക്ക് വിടല്‍: സിപിഎമ്മിന്റേത് തൃക്കാക്കര...
27 May 2022 1:11 PM GMTഭാര്യയെ കാണാനില്ലെന്ന് പരാതി; ഭർത്താവ് പോലിസ് സ്റ്റേഷനില്‍ മണ്ണെണ്ണ...
27 May 2022 1:05 PM GMTലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMTസംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMT