Sub Lead

യുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന്‍ മരിച്ചു

യുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന്‍ മരിച്ചു
X

പറ്റ്‌ന: പിത്തസഞ്ചിയിലെ കല്ലു നീക്കാന്‍ യുട്യൂബ് നോക്കി ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയക്കൊടുവില്‍ 15കാരന് ദാരുണാന്ത്യം. ബീഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ വീട്ടുകാര്‍ ക്ലിനിക്കില്‍ എത്തിച്ചത്.

വേദന കൂടിയതിനെ തുടര്‍ന്ന് കുട്ടിയെ ഡോക്ടര്‍ അജിത് കുമാര്‍ സര്‍ജറിക്ക് വിധേയനാക്കുകയായിരുന്നു.വീട്ടുകാരുടെ സമ്മതമില്ലാതെയാണ് കുട്ടിയെ ഡോക്ടര്‍ സര്‍ജറി ചെയ്തതെന്നാണ് പ്രാഥമിക വിവരം. സര്‍ജറിക്കിടെ കുട്ടിയുടെ നില വഷളാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പറ്റ്‌നയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുംമുമ്പെ കുട്ടി മരണപ്പെട്ടു.

യൂട്യൂബില്‍ വീഡിയോ കണ്ടാണ് ഡോക്ടര്‍ സര്‍ജറി നടത്തിയതെന്നും ചോദ്യം ചെയ്തപ്പോള്‍ മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ മരണത്തോടെ ഡോക്ടര്‍ ഒളിവില്‍ പോയിരിക്കയാണ്.




Next Story

RELATED STORIES

Share it