തൂത്തുക്കുടിയില്‍ കനിമൊഴിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഡിഎംകെ

തൂത്തുക്കുടിയില്‍ കനിമൊഴിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഡിഎംകെ

തൂത്തുകുടി: തൂത്തുക്കുടിയില്‍ കനിമൊഴിയെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടി ഡിഎംകെ പ്രവര്‍ത്തകര്‍. അണ്ണാഡിഎംകെയെയും ഡിഎംകെയെയും മാറി മാറി പരീക്ഷിച്ചിട്ടുള്ള മണ്ഡലമാണ് തൂത്തുകുടി. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അണ്ണാ ഡിഎംകെയുടെ ജെയ്‌സിങ്ങ് തിയഗരാജാണ് മണ്ഡലത്തില്‍ വിജയിച്ചത്. പോലിസ് വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ട തൂത്തുക്കുടിയില്‍ സര്‍ക്കാര്‍ സഹായമായി ആകെ ലഭിച്ചത് പതിനായിരം രൂപ മാത്രമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള ഈ വികാരം ഗ്രാമസഭകളില്‍ അടക്കം ചര്‍ച്ചയാക്കി വോട്ട് നേടാനാണ് ഡിഎംകെയുടെ ശ്രമം. കേന്ദ്ര സര്‍ക്കാരിനെതിരായ വികാരം വോട്ടായി മാറുമെന്നാണ് ഡിഎംകെ കണക്കുകൂട്ടല്‍.

Raseena Shameer

Raseena Shameer

Our Contributor help bring you the latest article around you


RELATED STORIES

Share it
Top