India

ധര്‍മസ്ഥല കേസ്; പരാതി പിന്‍വലിക്കാന്‍ എസ്ഐടി ഉദ്യോഗസ്ഥന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന്

ധര്‍മസ്ഥല കേസ്; പരാതി പിന്‍വലിക്കാന്‍ എസ്ഐടി ഉദ്യോഗസ്ഥന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന്
X

ധര്‍മസ്ഥല: ധര്‍മസ്ഥല കേസില്‍ പ്രത്യേക അന്വേഷണസംഘത്തിലെ(എസ്ഐടി) ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷിയുടെ അഭിഭാഷകന്‍. സിര്‍സി സ്റ്റേഷനിലെ ഇന്‍സ്പെക്ടറും എസ്ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്ക്കെതിരേയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ ഗൗഡ കഴിഞ്ഞ ദിവസം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് ആരോപണം. ധര്‍മസ്ഥല കേസില്‍ എസ്ഐടി സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്.

സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്ഐടി അംഗമായ മഞ്ജുനാഥ ഗൗഡയ്ക്കെതിരേ കേസെടുക്കണമെന്ന് ധര്‍മസ്ഥല ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കുഴിച്ചിട്ട മൃതദേഹങ്ങള്‍ എസ്ഐടി എടുത്തില്ലെങ്കില്‍ തങ്ങള്‍ എടുക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹി ജയന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പ്രകാരം നേത്രാവതി പുഴയ്ക്കരയില്‍ വെള്ളിയാഴ്ച നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. അടയാളപ്പെടുത്തിയ ഏഴ്, എട്ട് സ്ഥലങ്ങളില്‍ രാവിലെ 11.30- ഓടെ മണ്ണുനീക്കി പരിശോധിച്ചു. കുഴിക്കുമ്പോള്‍ നീരുറവ വരുന്നത് തിരച്ചിലിന് തടസ്സമായി. പമ്പ് കൊണ്ടുവന്ന് വെള്ളം നീക്കിയാണ് പരിശോധന തുടര്‍ന്നത്.

മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്നു പറഞ്ഞത് 13 ഇടങ്ങളിലാണ്. ഇതില്‍ എട്ട് സ്ഥലങ്ങളില്‍ നാലുദിവസങ്ങളിലായി പരിശോധിച്ചു. ശനിയാഴ്ച മൂന്നിടങ്ങളില്‍ മണ്ണുനീക്കി പരിശോധിക്കും. ധര്‍മസ്ഥല-സുബ്രഹ്‌മണ്യ റോഡിന് തൊട്ടരികെയാണ് ഈ സ്ഥലങ്ങള്‍. ഗതാഗതതടസ്സമുണ്ടാവാതെ മണ്ണുനീക്കി പരിശോധിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.കഴിഞ്ഞ ദിവസം ആറാം സ്ഥലത്ത് കുഴിച്ചപ്പോള്‍ കിട്ടിയത് അഞ്ച് പല്ലും രണ്ട് തുടയെല്ലും ഒരു താടിയെല്ലുമാണ്. ഇത് പുരുഷന്റെതാണെന്ന പ്രാഥമിക നിമഗനത്തിലാണ് അന്വേഷണസംഘം. അസ്ഥികള്‍ ബെംഗളൂരുവിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.

Next Story

RELATED STORIES

Share it