India

വിമാനത്തില്‍ ചിത്രമെടുക്കരുത്; നിയമലംഘനം നടത്തിയാല്‍ രണ്ടാഴ്ചത്തേയ്ക്ക് സര്‍വീസ് വിലക്കുമെന്ന് ഡിജിസിഎ

ബോളിവുഡ് താരം കങ്കണ റണാവിത്തിന്റെ ഛണ്ഡിഗഡ്- മുംബൈ വിമാനയാത്രയ്ക്കിടെ നിയമലംഘനമുണ്ടായ സാഹചര്യത്തിലാണ് ഡിജിസിഎ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനത്തില്‍ ചിത്രമെടുക്കരുത്; നിയമലംഘനം നടത്തിയാല്‍ രണ്ടാഴ്ചത്തേയ്ക്ക് സര്‍വീസ് വിലക്കുമെന്ന് ഡിജിസിഎ
X

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടയില്‍ ഫോട്ടോഗ്രഫി അനുവദിക്കുന്ന വിമാനകമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) മുന്നറിയിപ്പ്. ബോളിവുഡ് താരം കങ്കണ റണാവിത്തിന്റെ ഛണ്ഡിഗഡ്- മുംബൈ വിമാനയാത്രയ്ക്കിടെ നിയമലംഘനമുണ്ടായ സാഹചര്യത്തിലാണ് ഡിജിസിഎ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്തിനുള്ളില്‍ പ്രവേശിച്ച് താരത്തിന്റെ വീഡിയോയും ചിത്രവും പകര്‍ത്തിയത് ഏറെ വിവാദമായിരുന്നു.

പ്രത്യേക അനുമതിയില്ലാത്ത ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ലെന്ന് ഡിജിസിഎ ഉത്തരവില്‍ വ്യക്തമാക്കി. വിമാനക്കമ്പനികള്‍ നിയമം ലംഘിച്ചാല്‍ ആ റൂട്ടില്‍ അവര്‍ ഷെഡ്യൂള്‍ ചെയ്ത വിമാനത്തിന് രണ്ടാഴ്ച സര്‍വീസ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. നിയമലംഘനം റിപോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ അടുത്ത ദിവസം മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

കുറ്റക്കാര്‍ക്കെതിരേ വിമാനക്കമ്പനി ശിക്ഷാനടപടി സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതേ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളൂ. കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് ഡിജിസിഐ വ്യക്തമാക്കി. എയര്‍പോര്‍ട്ടുകളിലും ഫ്‌ളൈറ്റുകളിലും ഏതെങ്കിലും ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് 1937 ലെ എയര്‍ക്രാഫ്റ്റ് റൂള്‍സിലെ നടപടിക്രമങ്ങളിലും നിയമത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്.

Next Story

RELATED STORIES

Share it