India

ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന് എതിരായ ഹരജികള്‍ മാറ്റി

ഹരജികള്‍ പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്ന് ബിജെപി നേതാക്കളായ സുബ്രമണ്യം സ്വാമിയും ടി ജി മോഹന്‍ദാസും ഇന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന് എതിരായ ഹരജികള്‍ മാറ്റി
X

ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിം കോടതി 31ലേക്ക് മാറ്റി. ഹരജികള്‍ പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്ന് ബിജെപി നേതാക്കളായ സുബ്രമണ്യം സ്വാമിയും ടി ജി മോഹന്‍ദാസും ഇന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാനാണ് ഇരുവരും കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഈ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ തന്നെ കൂടുതല്‍ സമയം തേടിയിരുന്നു. നാല് ആഴ്ചത്തെ സമയമാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനും നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കുമുള്ള അധികാരം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹരജി. സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

ക്ഷേത്രങ്ങളില്‍ നിന്നും അല്ലാതെയും ദേവസ്വം ബോര്‍ഡുകള്‍ക്കുള്ള വരുമാനം സംസ്ഥാന ട്രഷറിയിലേക്ക് മാറ്റുന്നു എന്ന ഹരജിക്കാരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളില്‍ ദൈനംദിന പൂജകളും മറ്റും മുടങ്ങാതിരിക്കാന്‍ ബോര്‍ഡിന്റെ സഹായം വേണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടതിനാലാണ് ഇവ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ആക്കിയത് എന്നും സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it