India

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രിയെ പുറത്താക്കണം: ജോണ്‍ ബ്രിട്ടാസ്

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രിയെ പുറത്താക്കണം: ജോണ്‍ ബ്രിട്ടാസ്
X

ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായെ പുറത്താക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തമാണ്. മന്ത്രിയെ പുറത്താക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോള്‍ വേദിയിലുള്ള ബിജെപി നേതാക്കള്‍ ആര്‍ത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപിയും ആര്‍എസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലര്‍ത്തുന്നുവരാണെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.



Next Story

RELATED STORIES

Share it