ആംബുലന്‍സ് നല്‍കിയില്ല; മകന്റെ മൃതദേഹം തോളിലേറ്റി നടന്നത് കിലോമീറ്ററുകള്‍
BY SHN26 Jun 2019 5:15 AM GMT
X
SHN26 Jun 2019 5:15 AM GMT
പട്‌ന: ആംബുലന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് എട്ടുവയസ്സുകാരന്റെ മൃതദേഹവുമായി പിതാവ് നടന്നത് കിലോമീറ്ററുകള്‍. ബിഹാറിലെ നളന്തയിലാണ് സംഭവം. സ്വകാര്യ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് കുട്ടിയുടെ അച്ഛന് മൃതദേഹം തോളിലേറ്റി ഗ്രാമത്തിലേക്ക് കിലോമീറ്ററുകള്‍ നടന്ന് പോകേണ്ടി വന്നത്. ശക്തമായ വയറുവേദനയും പനിയും ബാധിച്ചായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരിച്ചു. മൃതദേഹം സൗജന്യമായി വീട്ടില്‍ എത്തിക്കാനും സംസ്‌കരിക്കാനും വ്യവസ്ഥയുണ്ടായിട്ടും ആശുപത്രി അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നാണു പരാതി. ആശുപത്രിയുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനായി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
Next Story
RELATED STORIES
മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് പോലിസ് കസ്റ്റഡിയില്‍
25 May 2022 11:34 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTകബില്‍ സിബല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു; എസ്പി പിന്തുണയോടെ...
25 May 2022 7:46 AM GMTടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMT2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMTആര്‍എസ്എസ് ഭീകരതയ്ക്കെതിരേ സംസ്ഥാനത്തെ തെരുവുകളില്‍ പ്രതിഷേധാഗ്നി...
24 May 2022 4:36 PM GMT