India

ഹെഡ്‌ഫോണിന്റെ വിലയെച്ചൊല്ലി തര്‍ക്കം; മദ്‌റസ അധ്യാപകനെ തല്ലിക്കൊന്നു

ഹെഡ്‌ഫോണിന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഇരുവരും ചേര്‍ന്ന് അധ്യാപകനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലക്കാരനായ മൊഹമ്മദ് ഒവൈസ് (27) ആണ് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലെ മദ്‌റസയില്‍ അധ്യാപകനാണ് ഒവൈസ്.

ഹെഡ്‌ഫോണിന്റെ വിലയെച്ചൊല്ലി തര്‍ക്കം; മദ്‌റസ അധ്യാപകനെ തല്ലിക്കൊന്നു
X

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ കോട്വാലി പ്രദേശത്ത് രണ്ട് കച്ചവടക്കാര്‍ ചേര്‍ന്ന് മദ്‌റസ അധ്യാപകനെ തല്ലിക്കൊന്നു. ഹെഡ്‌ഫോണിന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഇരുവരും ചേര്‍ന്ന് അധ്യാപകനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലക്കാരനായ മൊഹമ്മദ് ഒവൈസ് (27) ആണ് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലെ മദ്‌റസയില്‍ അധ്യാപകനാണ് ഒവൈസ്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്റെ പുറത്തേക്കുള്ള കവാടത്തിന് സമീപം ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്‍ട്രോള്‍ റൂം കോട്‌വാലി പോലിസ് സ്‌റ്റേഷന് മുന്നറിയിപ്പ് നല്‍കി.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പോലിസെത്തി ഇയാളെ അരുണ അസഫ് അലി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വഴിയോരക്കച്ചവടക്കാരായ ലല്ലനില്‍നിന്നും അയ്യൂബില്‍നിന്നും ഒവൈസ് ഹെഡ്‌ഫോണ്‍ വാങ്ങുന്നതിനിടയില്‍ വിലയെച്ചൊല്ലി തര്‍ക്കമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. അടിയേറ്റ് താഴെവീണ ഒവൈസ് പെട്ടന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. പ്രതികളെ പോലിസ് അറസ്റ്റുചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. എന്നാല്‍, കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ കേസ് വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പോലിസ്.


Next Story

RELATED STORIES

Share it