India

ഡല്‍ഹിയില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ബബര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തില്‍ നിയമിച്ചിരുന്ന തിരഞ്ഞെടുപ്പ് ഓഫിസറായ ഉദ്ദം സിങ്ങാണ് മരിച്ചത്.

ഡല്‍ഹിയില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ബബര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തില്‍ നിയമിച്ചിരുന്ന തിരഞ്ഞെടുപ്പ് ഓഫിസറായ ഉദ്ദം സിങ്ങാണ് മരിച്ചത്. ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ രണ്‍ബീര്‍ സിങ് പോളിങ് ഉദ്യോഗസ്ഥന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.

മൂന്ന് പോളിങ് ഉദ്യോഗസ്ഥരില്‍ ഒരാളായ ഉദ്ദം സിങ് ഹൃദയാഘാതംമൂലം രാവിലെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ മരണത്തിന്റെ യഥാര്‍ഥകാരണം ഡോക്ടര്‍മാര്‍ കണ്ടെത്തുമെന്നായിരുന്നു മറ്റൊരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it