കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; ബില്ല് രാജ്യസഭയില്‍

2012 ലെ പോക്‌സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ബില്ല് അവതരിപ്പിക്കുന്നത്. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും നിര്‍ദ്ദേശമുണ്ട്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; ബില്ല് രാജ്യസഭയില്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്‍ രാജ്യസഭയില്‍. 2012 ലെ പോക്‌സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ബില്ല് അവതരിപ്പിക്കുന്നത്. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും നിര്‍ദ്ദേശമുണ്ട്.

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് നിലവിലെ പോക്‌സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് ബില്ല് മുമ്പോട്ട് വെച്ചത്.

RELATED STORIES

Share it
Top