- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത് വിദ്യാര്‍ത്ഥിക്ക് നേരെ വധശ്രമം: ഒരാള്‍ കൂടി അറസ്റ്റില്‍
എസ് സി എസ് ടി ആക്റ്റ് അടക്കം ചുമത്തിയിട്ടുണ്ട്.

ചെന്നൈ: തിരുനെല്‍വേലിയില്‍ ദലിത് വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ വധശ്രമത്തില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍ ആയി. അറസ്റ്റിലായത് ആക്രമണത്തിനു ഇരയായ കുട്ടിയുടെ സഹപാഠിയാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. സ്‌കൂളില്‍ ദലിത് വിദ്യാര്‍ത്ഥി നേരിട്ടത് കടുത്ത ജാതി അധിക്ഷേപവും പീഡനവുമാണെന്ന് തുറന്ന് പറഞ്ഞ് അമ്മ. ടീച്ചര്‍ ക്ലാസെടുക്കുന്നതിനിടെ വിസില്‍ അടിക്കാന്‍ നിര്‍ബന്ധിച്ചു. സഹപാഠികള്‍ക്ക് സ്ഥിരമായി വെള്ളം എടുത്തു കൊടുക്കേണ്ടിവന്നിരുന്നു. അതുപോലെ പ്രബല ജാതിയിലെ കുട്ടികള്‍ പണം തട്ടിയെടുത്തിരുന്നു. ഇഡലിയും സിഗററ്റും വാങ്ങി നല്‍കാന്‍ നിര്‍ബന്ധിച്ചു. കുട്ടിയെ ഇനി വള്ളിയൂര്‍ സ്‌കൂളില്‍ പഠിപ്പിക്കില്ലെന്നും അമ്മ വ്യക്തമാക്കി.
ഇന്നലെയാണ് തിരുനെല്‍വേലിയില്‍ ദലിത് സഹോദരങ്ങളെ വെട്ടിയ സംഭവമുണ്ടായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരില്‍ 4 പേര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. തിരുനെല്‍വേലിയിലെ വള്ളിയൂര്‍ എന്ന സ്ഥലത്തുള്ള സ്‌കൂളില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ച്ച ആയിട്ടാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായത്. അവിടെയുള്ള പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ദലിത് വിദ്യാര്‍ത്ഥിയെ പ്രബല ജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. സിഗററ്റ് ഉള്‍പ്പെടെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
ഉപദ്രവം പതിവായതോടെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രധാന അധ്യാപകന് പരാതി നല്‍കി. ഇതിലുള്ള പകയാണ് ബുധനാഴ്ച ഇവരുടെ വീട്ടില്‍ കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ ഈ വിദ്യാര്‍ത്ഥിയുടെ 19 വയസ്സുള്ള സഹോദരിയെയും അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഇതില്‍ നാലുപേര്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. രണ്ട് പേര്‍ പഠനം ഇടക്ക് വെച്ച് നിര്‍ത്തി പോയവരാണ്. എസ് സി എസ് ടി ആക്റ്റ് അടക്കം ചുമത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















