വിവാഹദിവസം ദലിതന്‍ ക്ഷേത്രത്തില്‍ കയറിയത് പോലിസ് സംരക്ഷണയില്‍

ഇന്‍ഡോര്‍: തന്റെ വിവാഹ ദിനത്തിലെങ്കിലും ക്ഷേത്രത്തില്‍ കയറ്റണമെന്നാവശ്യപ്പെട്ടു പോലിസ് സംരക്ഷണം തേടി ദലിത് യുവാവ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഔറംഗപുര ഗ്രാമത്തിലാണു സംഭവം. കാലങ്ങളായി ദലിതുകള്‍ക്കു പ്രവേശനം നിഷേധിച്ച രാമക്ഷേത്രത്തില്‍ വച്ചു വിവാഹ ചടങ്ങുകള്‍ നടത്തുന്നതിനാണു ബലായ് സമുദായത്തില്‍ പെട്ട അജയ് മാല്‍വിയ്യ പോലിസ് സംരക്ഷണം തേടിയത്. വിവാഹദിവസം പോലിസെത്തിയാണു വധൂവരന്മാരെ ക്ഷേത്രത്തിനകത്ത് കയറ്റിയത്. തങ്ങളുടെ സമുദായത്തില്‍ പെട്ട ഒരാളെയും ക്ഷേത്രത്തില്‍ കയറ്റാറില്ലെന്നു അജയ്‌യുടെ സഹോദരന്‍ ദര്‍മേന്ദ്ര മാല്‍വിയ്യ പറഞ്ഞു. പത്തു വര്‍ഷം മുമ്പു വിവാഹ ദിനത്തില്‍ കുതിരപ്പുറത്തു എത്തിയതിനു കല്ലേറു കൊണ്ടയാളാണു താന്‍. കാലങ്ങളായി തുടരുന്ന ഇത്തരം വിവേചനത്തിനെതിരേ പോരാടാന്‍ തന്നെയാണു ഇനി തങ്ങളുടെ തീരുമാനമെന്നും ഇതിന്റെ ഭാഗമായാണു അനിയന്റെ വിവാഹം ക്ഷേത്രത്തില്‍ നടത്തിയതെന്നും ദര്‍മേന്ദ്ര പറഞ്ഞു.
RELATED STORIES
ടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMT2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMTആര്‍എസ്എസ് ഭീകരതയ്ക്കെതിരേ സംസ്ഥാനത്തെ തെരുവുകളില്‍ പ്രതിഷേധാഗ്നി...
24 May 2022 4:36 PM GMTവിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMTമുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ...
24 May 2022 7:24 AM GMTഞാന്‍ ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫ് കഴിക്കും,എന്നെ ചോദ്യം ചെയ്യാന്‍...
24 May 2022 5:32 AM GMT