ദലിത് യുവതിയെ ഭര്‍ത്താവിന്റെ കണ്മുന്നില് കൂട്ട ബലാല്‍സംഗത്തിനിരയാക്കി
യുവതിയെ ആക്രമിച്ചവര്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടി സ്വീകരിച്ചില്ലെന്നു ഇരയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ആല്‍വാര്‍: ഭര്‍ത്താവിന്റെ കണ്മുന്നില് 18 കാരിയായ ദലിതു യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ആല്‍വാറില്‍ കഴിഞ്ഞ മാസം 26നാണ് സംഭവമെങ്കിലും ഇപ്പോഴാണ് സംഭാവം പുറത്തറിഞ്ഞത്. യുവതിയെ ആക്രമിച്ചവര്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടി സ്വീകരിച്ചില്ലെന്നു ഇരയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ മാസം 26നു ഭര്‍ത്താവുമൊന്നിച്ചു മോട്ടോര്‍സൈക്കിളില്‍ വരികെയാണു യുവതി പീഡനത്തിനിരയായത്. ഇരുവരെയും ആളൊഴിഞ്ഞ ഭാഗത്തേക്കു തട്ടിക്കൊണ്ടു പോയ ശേഷം ഭര്‍ത്താവിന്റെ കണ്മുന്നില് വച്ചു യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ റെക്കോര്‍ഡു ചെയ്യുകയും ചെയ്തു. ഇരുവരുടെയും കയ്യിലുണ്ടായിരുന്ന പണവും അക്രമികള്‍ മോഷ്ടിച്ചു. സംഭവത്തില്‍ പരാതിപ്പെട്ടാല്‍ ഭര്‍ത്താവിനെ കൊല്ലുമെന്നും പീഡന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിപ്പിക്കാന് പണം നല്‍കണമെന്നു അക്രമികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ വേഗത്തില്‍ നടപടി കൈക്കൊള്ളണമെന്നു ആവശ്യപ്പെട്ടെങ്കിലും പോലിസ് നടപടി സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പ് നടക്കുകയാണെന്നും ഇതിനു ശേഷം പരാതി പരിശോധിക്കാമെന്നുമായിരുന്നു പോലിസ് നിലപാട്.
പിന്നീട് മെയ് രണ്ടിനാണു പോലിസ് കേസെടുക്കാന്‍ തയ്യാറായതെന്നും യുവതി പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉള്‍പെട്ട അഞ്ചു പ്രതികളില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ രാജസ്ഥാന് സര്‍ക്കാരിനും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്.
RELATED STORIES
1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTഗ്യാന്‍ വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം...
16 May 2022 1:16 PM GMT