India

ബിജെപിയില്‍ സജീവമായി ദാദ്രി കൊലക്കേസിലെ പ്രതി

ബിജെപിയില്‍ സജീവമായി ദാദ്രി കൊലക്കേസിലെ പ്രതി
X

ലഖ്‌നോ: മാട്ടിറിച്ചി കൈവശം വച്ചെന്നാരോപിച്ചു മുഹമ്മദ് അഖ്‌ലാഖ് എന്ന വയോധികനെ ഹിന്ദുത്വര്‍ അടിച്ചു കൊന്ന കേസിലെ പ്രതി ബിജെപി പ്രചരണ വേദികളില്‍ സജീവം. ദാദ്രി കൊലക്കേസിലെ പ്രതിയായ വിഷാലടക്കമുള്ളവര്‍ ബിജെപി സമ്മേളനത്തിലടക്കം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ഗൗതം ബുദ്ധ് നഗറിലെ ബിജെപി സ്ഥാനാര്‍ഥി മഹേഷ് ശര്‍മയുടെ പ്രചരണത്തിനായി ഉത്തര്‍പ്രദേശിലെ ബിഷാരാ ഗ്രാമത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ആള്‍ക്കൂട്ടക്കൊലക്കേസ് പ്രതിയായ വിഷാല്‍ മുന്‍നിരയിലിരുന്ന് ഭാരത് മാതാ കീ ജയ് വിളിക്കുന്നത്. മുഖ്യമന്ത്രി ആദിത്യനാഥായിരുന്നു സമ്മേളനത്തിന്റെ മുഖ്യാതിഥി. ഇതേ ബിഷാരാ ഗ്രാമത്തിലാണ് 2015 സപ്തംബര്‍ 28നു മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെടുന്നത്. ഈദ് ദിനത്തില്‍ വീട്ടില്‍ മാട്ടിറിച്ചി സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു അഖ്‌ലാഖിനെ ഹിന്ദുത്വര്‍ അടിച്ചുകൊന്നത്. അതേസമയം ദാദ്രി കൊലക്കേസില്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധികളായ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്നുറപ്പാണെന്നും വിഷാല്‍ അടക്കമുള്ള പ്രതികള്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

Next Story

RELATED STORIES

Share it