India

ബംഗാളില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞു; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും

സിപിഎമ്മുമായി സഖ്യത്തിനില്ലെന്നും പശ്ചിമബംഗാളില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പിസിസി അധ്യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം. കോണ്‍ഗ്രസുമായി ആലോചിക്കാതെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

ബംഗാളില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞു; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും
X

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിക്കെതിരായ കോണ്‍ഗ്രസ്- സിപിഎം സഖ്യം തകര്‍ന്നു. സിപിഎമ്മുമായി സഖ്യത്തിനില്ലെന്നും പശ്ചിമബംഗാളില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പിസിസി അധ്യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനം. കോണ്‍ഗ്രസുമായി ആലോചിക്കാതെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിര്‍ഹട്ട് മണ്ഡലങ്ങള്‍ സിപിഐക്കും ഫോര്‍വേഡ് ബ്ലോക്കിനുമായി സിപിഎം നല്‍കിയതാണ് സഖ്യത്തില്‍നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. തീരുമാനിച്ച സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎമ്മും ഉറച്ച നിലപാടെടുത്തു.

42 ല്‍ 25 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം സിപിഎം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യത്തിലാണ് മല്‍സരിച്ചത്. സിപിഎമ്മിന് 20 ശതമാനത്തോളം വോട്ടും കോണ്‍ഗ്രസിന് 12 ശതമാനം വോട്ടും കിട്ടി. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ത്തുകൊണ്ട് കൂടുതല്‍ സീറ്റ് നേടുകയെന്ന ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇതോടെ അവസാനിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ബംഗാളില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാന്‍ സിപിഎം തീരുമാനമെടുത്തത്. സിപിഎം തങ്ങളോട് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്നാണ് സോമേന്ദ്രനാഥ് മിത്ര കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it