India

കൊവിഡ്: ഡല്‍ഹിയില്‍ മൂന്നുമരണം കൂടി; 24 മണിക്കൂറിനിടെ 384 പുതിയ കേസുകള്‍

രാജ്യതലസ്ഥാനത്ത് പുതിയതായി മൂന്നുപേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 64 ആയി. ഇതുവരെ 1,256 പേര്‍ രോഗമുക്തരായി.

കൊവിഡ്: ഡല്‍ഹിയില്‍ മൂന്നുമരണം കൂടി; 24 മണിക്കൂറിനിടെ 384 പുതിയ കേസുകള്‍
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിടെ 384 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തു. ഒരുദിവസം 384 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ഡല്‍ഹിയില്‍ ആകെ കൊവിഡ് കേസുകള്‍ 4,122 ആയി. രാജ്യതലസ്ഥാനത്ത് പുതിയതായി മൂന്നുപേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 64 ആയി. ഇതുവരെ 1,256 പേര്‍ രോഗമുക്തരായി. ശനിയാഴ്ച മാത്രം 89 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുണ്ടായിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 790 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതാണ് എക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12,296 ആയി ഉയര്‍ന്നു. കൊവിഡ് കൂടുതല്‍ ആശങ്കപരത്തുന്ന മറ്റ് സംസ്ഥാനങ്ങളിലെ പുതിയ കേസുകളും ആകെ രോഗബാധിതരുടെയും എണ്ണം ചുവടെ: ഗുജറാത്ത്: 333- 5,054, മധ്യപ്രദേശ്: ആകെ കേസുകള്‍- 2,788, തമിഴ്‌നാട്: 231- 2,757, ഉത്തര്‍പ്രദേശ്: 159- 2,487, ആന്ധ്രാപ്രദേശ്: ആകെ കേസുകള്‍- 1,525, തെലങ്കാന: 17- 1,061, പശ്ചിമബംഗാള്‍: 70- 886, പഞ്ചാബ്: 187-772, ജമ്മു കശ്മീര്‍: 27- 666, കര്‍ണാടക: 12- 601, ബിഹാര്‍: 15- 481.

Next Story

RELATED STORIES

Share it