India

കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെതിരേ കേസ്

വൈറസ് ബാധിതയായ മകള്‍ മടങ്ങിയെത്തിയത് മാധ്യമപ്രവര്‍ത്തകൻ മറച്ചുവച്ച് പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു.

കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെതിരേ കേസ്
X

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെതിരേ പോലിസ് കേസെടുത്തു. കൊവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വൈറസ് ബാധിതയായ മകള്‍ മടങ്ങിയെത്തിയത് മാധ്യമപ്രവര്‍ത്തകൻ മറച്ചുവച്ച് പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കമല്‍നാഥും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഈ മാധ്യമപ്രവര്‍ത്തകന് പങ്കെടുത്തത്.

ഈ വാര്‍ത്താ സമ്മേളനത്തിന്റെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മാധ്യമപ്രവര്‍ത്തകന്റെ മകള്‍ യുകെയില്‍ നിന്നും എത്തിയത്. ഇതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് കൊണ്ട് ഇയാള്‍ പത്ര സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ചുപോന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.

Next Story

RELATED STORIES

Share it