India

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു; 4,337 മരണം, 24 മണിക്കൂറിനിടെ 6,387 പുതിയ കേസുകള്‍

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 54,758 ആയി ഉയര്‍ന്നു. 2,091 പേര്‍ക്കാണ് രോഗം പുതുതായി പിടിപ്പെട്ടത്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു; 4,337 മരണം, 24 മണിക്കൂറിനിടെ 6,387 പുതിയ കേസുകള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 6,387 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,767 ആയി. 24 മണിക്കൂറിനുള്ളില്‍ 140 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 4,337 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 54,758 ആയി ഉയര്‍ന്നു. 2,091 പേര്‍ക്കാണ് രോഗം പുതുതായി പിടിപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മരണസംഖ്യ 1,792 ആയി.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 97 പേര്‍ മരിച്ചുവെന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ഇതില്‍ 39 മരണങ്ങളും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ആകെയുള്ള രോഗബാധിതരില്‍ മുംബൈയില്‍ മാത്രം 32,974 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇവിടെ 1,065 മരണങ്ങളുമുണ്ടായി. ഇതുവരെ 16,954 രോഗികള്‍ സുഖം പ്രാപിച്ചു. നിലവില്‍ 5,67,622 പേര്‍ ഹോം ക്വാറന്റൈനിലും 35,200 പേര്‍ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും കഴിയുന്നു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 17,728 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ രണ്ടാമതാണ് തമിഴ്‌നാട്. 9,342 രോഗികള്‍ക്ക് കൊവിഡ് ഭേദമായി.

ചൊവ്വാഴ്ച മാത്രം രോഗം ബാധിച്ച് ഒമ്പതുപേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 127 ആയി. 24 മണിക്കൂറിനിടെ 646 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം ഗുജറാത്തിലും ഡല്‍ഹിയിലും വര്‍ധിക്കുകയാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 14,821 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 915 പേര്‍ മരിച്ചു. 7,139 രോഗികള്‍ സുഖം പ്രാപിച്ചു. ഡല്‍ഹിയില്‍ 14,465 പേര്‍ക്ക് രോഗം ബാധിച്ചു. 288 പേര്‍ ഇവിടെ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

Next Story

RELATED STORIES

Share it