India

ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

മാര്‍ച്ച് 19 ന് ഇറാനില്‍ ഇന്ത്യന്‍ പൗരന്‍ മരിച്ചെന്ന് വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല.

ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു
X

തെഹ്‌റാന്‍: ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ രാജസ്ഥാനിലെ ജോധ്പൂരില്‍ തിരിച്ചെത്തിച്ചു. ലഡാക്കില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇവരില്‍ ഭൂരിഭാഗവും. തിരിച്ചെത്തിയവരെ 14 ദിവസം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

മാര്‍ച്ച് 19 ന് ഇറാനില്‍ ഇന്ത്യന്‍ പൗരന്‍ മരിച്ചെന്ന് വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല.

അതേസമയം ലോകത്ത് കോവിഡ് മരണം 18000 കടന്നു. നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേര്‍ മരിച്ചു. 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ ഇന്ന് മരിച്ചത് 489 പേരാണ് . അമേരിക്കയില്‍ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. ഇന്ന് മാത്രം 5800 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it