ബാഡ്മിന്റണ്‍ താരം സൈനയ്‌ക്കെതിരായ വിവാദ ട്വീറ്റ്: നടന്‍ സിദ്ധാര്‍ഥിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റില്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരേ ദേശീയ വനിതാ കമ്മീഷന്‍. സൈനയ്‌ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കമ്മീഷന്‍ നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്യവെ സിദ്ധാര്‍ഥ് ലൈംഗികച്ചുവയുള്ള മോശം വാക്ക് ഉപയോഗിച്ചെന്നാണ് കമ്മീഷന്‍ നോട്ടീസില്‍ പറയുന്നത്.
'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാവില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള്‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്' ഇതായിരുന്നു സൈനയുടെ ട്വീറ്റ്. ഇത് റീ ട്വീറ്റ് ചെയ്തപ്പോള്‍ ഉള്‍പ്പെടുത്തിയ കുറിപ്പിലെ മോശം വാക്കാണ് സിദ്ധാര്‍ഥിനെ കുരുക്കിയത്. താരത്തിനെതിരേ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ, നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി കശ്യപ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍, ആ വാക്ക് മോശം രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചതെന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ വിശദീകരണം. താന്‍ ഉപയോഗിച്ച വാക്ക് തെറ്റായി വ്യാഖ്യാനിച്ച് കെട്ടിച്ചമച്ചതാണെന്നും സൈനയെ ഒരു തരത്തിലും അപമാനിക്കാനോ അപമാനിക്കാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സിദ്ധാര്‍ഥ് വിശദീകരിച്ചു. എന്നാല്‍, അപ്പോഴേക്കും താരത്തിന്റെ ട്വീറ്റ് വലിയ വിവാദമായി മാറിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ അക്കൗണ്ട് എന്തിനാണ് നിലനിര്‍ത്തുന്നതെന്ന് ട്വിറ്ററിനോട് രേഖാ ശര്‍മ ചോദിച്ചു.
RELATED STORIES
തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: എസ്ഡിപിഐ പരാതി...
16 May 2022 12:12 PM GMTബംഗളൂരുവില്‍ ബൈക്ക് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
16 May 2022 11:58 AM GMTസംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്ലൈനും
16 May 2022 11:42 AM GMTജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണങ്ങളെ അതിജീവിക്കും: മന്ത്രി എകെ...
16 May 2022 11:39 AM GMTകെ റെയില്‍: കല്ലിടല്‍ നിര്‍ത്തുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും ...
16 May 2022 11:34 AM GMTശിവഗിരി മഠം സന്ദര്‍ശിച്ച് ഉമാ തോമസ്
16 May 2022 11:14 AM GMT