India

ഭീകരവാദം തടയാന്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കണം: കരസേനാ മേധാവി

സാമൂഹിക മാധ്യമങ്ങളിലൂടെ പലപ്പോഴും ഭീകരവാദം പ്രോല്‍സാഹിക്കപ്പെടുന്നു. മതവികാരം വ്രണപ്പെടുത്തുന്നതും തെറ്റായതുമായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതാണ് കശ്മീരിലടക്കം അക്രമങ്ങള്‍ക്ക് ഹേതുവാകുന്നത്.

ഭീകരവാദം തടയാന്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കണം: കരസേനാ മേധാവി
X

ന്യൂഡല്‍ഹി: ഭീകരവാദം അതിന്റെ പുതിയ രൂപങ്ങളിലൂടെ ശക്തിയാര്‍ജിക്കുകയാണെന്നും ഇത് നിയന്ത്രിക്കാന്‍ സാമൂഹിക മാധ്യമങ്ങളടക്കമുള്ളവക്കു നിയന്ത്രണം ഏര്‍പെടുത്തണമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് സേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്ത് ഭീകരവാദം രാഷ്ട്ര പദ്ധതിയായി കൊണ്ടു നടക്കുന്ന രാജ്യങ്ങള്‍ വരെയുണ്ട്. ദുര്‍ബല രാജ്യങ്ങള്‍ മറ്റുള്ളവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതിന് ഭീകരവാദത്തെ ഉപയോഗപ്പെടുത്തുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പലപ്പോഴും ഭീകരവാദം പ്രോല്‍സാഹിക്കപ്പെടുന്നു. മതവികാരം വ്രണപ്പെടുത്തുന്നതും തെറ്റായതുമായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതാണ് കശ്മീരിലടക്കം അക്രമങ്ങള്‍ക്ക് ഹേതുവാകുന്നത്. ഇതിനാല്‍ തന്നെ ഭീകരവാദം തടയാന്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്- സേനാ മേധാവി പറഞ്ഞു.

Next Story

RELATED STORIES

Share it