India

ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന ഭേദഗതി ചെയ്യും: അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന ഭേദഗതി ചെയ്യും: അനന്ത് കുമാര്‍ ഹെഗ്‌ഡെ
X

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ. കഴിഞ്ഞകാലങ്ങളില്‍ ഹിന്ദുമതത്തെ തരംതാഴ്ത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടന ഭേദഗതി ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭയിലും രാജ്യസഭയിലും സംസ്ഥാനങ്ങളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ഭരണഘടന ഭേദഗതി ചെയ്യാനുള്ള എല്ലാ പ്രതിസന്ധിയും അതോടെ മാറും. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപുരില്‍ സംസാരിക്കവേയാണ് എംപിയുടെ വിവാദ പരാമര്‍ശം.

''400 ല്‍ അധികം സീറ്റുകളില്‍ വിജയിക്കാന്‍ ബിജെപിയെ നിങ്ങള്‍ സഹായിക്കണം. എന്തുകൊണ്ട് ബിജെപിക്ക് നാനൂറില്‍ അധികം സീറ്റുകള്‍ വേണം? കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞകാലങ്ങളില്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുകയും ഹിന്ദുമതത്തെ മുന്നിലോട്ടു വരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. അതുമാറ്റി നമ്മുടെ മതത്തെ സംരക്ഷിക്കേണ്ടതുണ്ട്. ലോക്‌സഭയില്‍ നമുക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി രാജ്യസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നമുക്കില്ല. 400ല്‍ അധികം അംഗങ്ങള്‍ അതിനു നമ്മെ സഹായിക്കും''എംപി പറഞ്ഞു.




Next Story

RELATED STORIES

Share it