India

സഹായിയുടെ മുഖത്തടിച്ച് സിദ്ധരാമയ്യ; വീഡിയോ പുറത്ത്

മൈസൂരു വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം പുറത്തുപോവുന്നതിനിടെയാണ് സിദ്ധരാമയ്യ സഹായിയുടെ മുഖത്തടിക്കുന്നതും പിടിച്ചുതള്ളുന്നതുമായ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സഹായിയുടെ മുഖത്തടിച്ച് സിദ്ധരാമയ്യ; വീഡിയോ പുറത്ത്
X

മൈസൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ തന്റെ സഹായിയെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മൈസൂരു വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം പുറത്തുപോവുന്നതിനിടെയാണ് സിദ്ധരാമയ്യ സഹായിയുടെ മുഖത്തടിക്കുന്നതും പിടിച്ചുതള്ളുന്നതുമായ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സംസാരിക്കാനാവശ്യപ്പെട്ട് സിദ്ധരാമയ്യയ്ക്ക് മൊബൈല്‍ നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് കൂടെയുള്ള സഹായിയെ സിദ്ധരമായ്യ ദേഷ്യപ്പെട്ട് മുഖത്തടിച്ചത്. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ആദായനികുതി വകുപ്പ് അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് മൈസൂര്‍ മേഖയില്‍ പ്രതിഷേധത്തിനെത്തിയതായിരുന്നു സിദ്ധരാമയ്യ.

Next Story

RELATED STORIES

Share it