India

കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച ഭുവനേശ്വര്‍ കാലിത ബിജെപിയില്‍

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് കാലിത ബിജെപി അംഗത്വം സ്വീകരിച്ചത്. നേരത്തെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച കാലിത രാജ്യസഭാ ചീഫ് വിപ്പ് സ്ഥാനവും രാജ്യസഭാ അംഗത്വവും രാജിവച്ചിരുന്നു.

കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച ഭുവനേശ്വര്‍ കാലിത ബിജെപിയില്‍
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്ന ബില്ലിനെതിരേ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട കോണ്‍ഗ്രസ് രാജ്യസഭാ ചീഫ് വിപ്പ് ഭുവനേശ്വര്‍ കാലിത ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് കാലിത ബിജെപി അംഗത്വം സ്വീകരിച്ചത്. നേരത്തെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച കാലിത രാജ്യസഭാ ചീഫ് വിപ്പ് സ്ഥാനവും രാജ്യസഭാ അംഗത്വവും രാജിവച്ചിരുന്നു. ഇതോടെ രണ്ടാമത്തെ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണ് ബിജെപിയില്‍ ചേരുന്നത്.

നേരത്തെ രാജ്യസഭാ എംപി സഞ്ജയ് സിങ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ്യസഭയില്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടുചെയ്യാന്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടപ്പോള്‍ ചീഫ് വിപ്പായിരുന്ന കാലിത തയ്യാറായിരുന്നില്ല. പിന്നാലെ കാലിത ചീഫ് വിപ്പ് സ്ഥാനവും രാജ്യസഭാംഗത്വവും രാജിവയ്ക്കുകയായിരുന്നു. ഒരു വിപ്പ് പുറപ്പെടുവിക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടു, പക്ഷേ, ഇത് രാജ്യത്തിന്റെ മാനസികാവസ്ഥയ്ക്ക് വിരുദ്ധമാണ്. പാര്‍ട്ടി നാശത്തിലേക്കുള്ള വഴിയിലാണെന്നും തനിക്ക് അതിന് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും ബിജെപിയില്‍ ചേര്‍ന്നശേഷം ഭുവനേശ്വര്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it