20 കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിയിലേക്ക് കൂറുമാറി; മിസോറാമിലെ ജില്ലാകൗണ്‍സില്‍ ഭരണം ബിജെപി പിടിച്ചു
രണഘടനാ ഭേദഗതി പ്രകാരം ജില്ലാ കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരവും കേന്ദ്ര ഫണ്ട് നേരിട്ട് ലഭ്യമാവുന്നതുമാണ് കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന സകായി പറഞ്ഞു
കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍ സകായിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ പാര്‍ട്ടി രൂപീകരിക്കുമെന്നും സര്‍ക്കാരിനോട് ഭൂരിപക്ഷം അവകാശപ്പെടുമെന്നും ബിജെപി നേതാവ് ജെ വി ലുന പറഞ്ഞു. 2017ലാണ് മറാ സ്വയംഭരണ ജില്ല കൗണ്‍സിലിലേക്ക്(എംഎഡിസി) തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 25 സീറ്റില്‍ 17 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. അഞ്ചുസീറ്റുകളില്‍ മിസോ നാഷനല്‍ ഫ്രണ്ടും(എംഎന്‍എഫ്) ഇവരുടെ സഖ്യകക്ഷിയായ മാറാലാന്റ് ഡമോക്രാറ്റിക് ഫ്രണ്ടും(എംഡിഎഫ്) രണ്ടിടത്തും ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രനാണു ജയിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ എംഎന്‍എഫുമായി പിരിഞ്ഞ എംഡിഎഫിന്റെ രണ്ടു പ്രതിനിധികളും ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്ന് പേരെ കോണ്‍ഗ്രസ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. ഇപ്പോള്‍, കോണ്‍ഗ്രസ് പ്രതിനിധികളെല്ലാം രേഖാമൂലം ബിജെപിയിലേക്ക് ചേക്കേറിയതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തുന്നത്. 15 കോണ്‍ഗ്രസ് അംഗങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചെന്നും അഞ്ചുപേരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഭരണഘടനാ ഭേദഗതി പ്രകാരം ജില്ലാ കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരവും കേന്ദ്ര ഫണ്ട് നേരിട്ട് ലഭ്യമാവുന്നതുമാണ് കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന സകായി പറഞ്ഞു. ബിജെപി-കോണ്‍ഗ്രസ് ബന്ധമില്ലാത്ത പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷനല്‍ ഫ്രണ്ടാണ് മിസോറാം ഭരിക്കുന്നത്.
RELATED STORIES
ജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്‍ഷികാവശ്യങ്ങള്‍ക്ക് നല്കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ...
25 May 2022 6:03 AM GMTരാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,124 പേര്‍ക്ക് കൊവിഡ്
25 May 2022 5:30 AM GMTഎന്റെ കേരളം – സര്‍ക്കാര്‍ സേവനങ്ങള്‍ തത്സമയം സൗജന്യമായി; പതിനഞ്ച്...
25 May 2022 5:25 AM GMTകുടുംബശ്രീ അംഗങ്ങള്‍ക്ക് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ഏജന്റാകാന്‍...
25 May 2022 5:22 AM GMTവിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും...
25 May 2022 4:57 AM GMT