India

ഹരിയാനയിലെ സംഘര്‍ഷം: ഡല്‍ഹിയിലും അതീവജാഗ്രത; ആരാധനാലയങ്ങളുടെ സുരക്ഷകൂട്ടും

കലാപം നേരിടുന്നതിനുള്ള സന്നാഹങ്ങള്‍ പോലിസ് തയ്യാറാക്കി നിര്‍ത്തണം.

ഹരിയാനയിലെ സംഘര്‍ഷം: ഡല്‍ഹിയിലും അതീവജാഗ്രത; ആരാധനാലയങ്ങളുടെ സുരക്ഷകൂട്ടും
X

ഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജാഗ്രതാനിര്‍ദേശം. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സംഘര്‍ഷത്തിന്റെ അലയൊലികള്‍ ഉണ്ടാകാമെന്ന കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഈ ജില്ലകളില്‍ ആരാധാനലായങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പോലിസിന് നിര്‍ദേശം നല്‍കി. വാട്സ്ആപ്പ് ഗ്രൂപ്പുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.

കലാപം നേരിടുന്നതിനുള്ള സന്നാഹങ്ങള്‍ പോലിസ് തയ്യാറാക്കി നിര്‍ത്തണം. സാമുദായിക ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന അറിയിപ്പുകള്‍ ആരാധനാലയങ്ങള്‍ വഴി നല്‍കാനും സന്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സാമൂഹിക മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ഗുഡ്ഗാവ് എ.സി.പി. വരുണ്‍ ദഹിയ അറിയിച്ചു. സ്‌കൂളുകളും കോളേജുകളും തൊഴിലിടങ്ങളും സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗത നിയന്ത്രണങ്ങളൊന്നുമില്ല. ഇന്റര്‍നെറ്റ് സേവനം ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഡല്‍ഹിയിലും നോയിഡയിലും പ്രതിഷേധം നടത്തുമെന്ന് വി.എച്ച്.പി. അറിയിച്ചു.

അതേസമയം, നൂഹ് ജില്ലയില്‍ വി.എച്ച്.പി. നടത്തിയ ഘോഷയാത്രയുടെ മുഴുവന്‍ വിവരങ്ങളും ജില്ലാഭരണകൂടത്തിന് നല്‍കിയിരുന്നില്ലെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് സിങ് ചൗട്ടാല പറഞ്ഞു.





Next Story

RELATED STORIES

Share it