India

ബാബരി കേസ്: വിദേശയാത്ര റദ്ദാക്കി രഞ്ജന്‍ ഗൊഗോയ്

നവംബര്‍ 17 നാണ് രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. ഇതിന് മുമ്പ് കേസിന്റെ വിധി പ്രഖാപനമുണ്ടാകും.

ബാബരി കേസ്: വിദേശയാത്ര റദ്ദാക്കി രഞ്ജന്‍ ഗൊഗോയ്
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ വിധി പറയുന്നതിനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിദേശയാത്ര റദ്ദാക്കി. വിരമിക്കുന്നതിന്് മുമ്പ് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമേ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനായിരുന്നു രഞ്ജന്‍ ഗോഗോയ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേസില്‍ വിധി പുറപ്പെടുവിക്കുന്നത് സമയോചിതമായി പൂര്‍ത്തിയാക്കുന്നതിനായാണ് വിദേശയാത്ര റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യ്തു

നവംബര്‍ 17 നാണ് രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. ഇതിന് മുമ്പ് കേസിന്റെ വിധി പ്രഖാപനമുണ്ടാകും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് പുറമേ എസ്എ ബോദ്‌ബെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് 40 ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കലിനൊടുവില്‍ അയോധ്യ കേസില്‍ വിധി പറയുന്നത്.

ആഗസ്റ്റ് ആറിനാണ് സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി തര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് 40 ദിവസം തുടര്‍ച്ചയായി വാദം കേള്‍ക്കാന്‍ തീരുമാനിക്കുന്നത്.



Next Story

RELATED STORIES

Share it