നേതാക്കള്‍ക്കെതിരേ വിരലുയര്‍ത്തുന്നവരുടെ കൈ വെട്ടിമാറ്റും; ബിജെപി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍
BY JSR25 April 2019 6:34 AM GMT
X
JSR25 April 2019 6:34 AM GMT
മാണ്ടി: ബിജെപിയിലെ നേതാക്കള്‍ക്കെതിരേ വിരലുയര്‍ത്തുന്നവരുടെ കൈകള്‍ അറുത്തു മാറ്റുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍. മാണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് ഹിമാചല്‍ പ്രദേശ് സംസ്ഥാന അധ്യകഷന്‍ സത്പാല്‍ സിങ് സാതി ഭീഷണി മുഴക്കിയത്. രാഷ്ട്രത്തിന്റെ കാവല്‍ക്കാരനെ കള്ളനെന്നു വിളിക്കുന്നു. ഇതംഗീകരിക്കില്ല. ബിജെപി നേതാക്കള്‍ക്കെതിരേ ആരെങ്കിലും വിരലുയര്‍ത്തിയാല്‍ ഞങ്ങളവരുടെ കൈ തന്നെ വെട്ടിമാറ്റും- നേതാക്കളെ സാക്ഷിയാക്കി സാതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനു നേരത്തെ സാതിക്കെതിരേ കേസെടുക്കുകയും പൊതു പരിപാടികളില്‍ നിന്നു വിലക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT