India

ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഐഎന്‍എക്‌സ് മീഡിയ കേസിലെ നിര്‍ണായകസാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയുമായി ചിദംബരം കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിച്ചുവെന്നത് അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രോസിക്യൂഷന്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു.

ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഐഎന്‍എക്‌സ് മീഡിയ കേസിലെ നിര്‍ണായകസാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയുമായി ചിദംബരം കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിച്ചുവെന്നത് അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രോസിക്യൂഷന്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു. കേസ് പരിഗണിക്കുന്നത് സിബിഐ പ്രത്യേക ജഡ്ജി അജയ് കുമാറാണ്.

ജാമ്യം അനുവദിച്ചാല്‍ ചിദംബരം കേസിനെ സ്വാധീനിക്കുമെന്നും മറ്റ് തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നുമായിരുന്നു സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. 28 ദിവസമായി കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ തിഹാര്‍ ജയിലില്‍ വെച്ചുതന്നെ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതിനായി ഇന്ന് സമയം ചോദിച്ചേക്കുമെന്നാണ് സൂചന.


Next Story

RELATED STORIES

Share it