India

ചാംപ്യന്‍സ് ലീഗ്: പിഎസ്ജിക്കും ബാഴ്സലോണയ്ക്കും വമ്പന്‍ ജയം

ചാംപ്യന്‍സ് ലീഗ്: പിഎസ്ജിക്കും ബാഴ്സലോണയ്ക്കും വമ്പന്‍ ജയം
X

ബാഴ്സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് വമ്പന്‍ ജയം. ബാഴ്സ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെ തകര്‍ത്തു. ബാഴ്സക്കായി ഫെര്‍മിന്‍ ലോപ്പസ് ഹാട്രിക് നേടി തിളങ്ങി. ഇരട്ട ഗോളുമായി മാര്‍ക്കസ് റാഷ്ഫോര്‍ഡും ഒരു ഗോള്‍ നേടി യാമിന്‍ ലമാലും മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റൊരു മല്‍സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനെ തരിപ്പണമാക്കി ആഴ്സണല്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആഴ്സണല്‍ അത്ലറ്റിക്കോയെ തോല്‍പ്പിച്ചത്. മഗാലെസ്, മാര്‍ട്ടിനെല്ലി, വിക്ടര്‍ എന്നിവരാണ് ആഴ്സണലിന്റെ സ്‌കോറര്‍.

വിയ്യാറയലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എതിരില്ലാ രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. എര്‍ലിങ് ഹാളണ്ട്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ലെവര്‍ക്യൂസനെതിരായ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജിയും വന്‍ ജയം നേടി. പിഎസ്ജി രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ലെവര്‍ക്യൂസനെ തകര്‍ത്തത്. രണ്ട് ഗോളുകള്‍ നേടിയ ഡിസയര്‍ ദുവേ പിഎസ്ജിക്കായി രണ്ടുഗോള്‍ നേടി.

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്നും വമ്പന്‍ പോരാട്ടം. റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ ക്ലബ് യുവന്റസുമായി ഏറ്റുമുട്ടും. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ലിവര്‍പൂള്‍ ജര്‍മന്‍ ക്ലബ്ബ ഫ്രാങ്ക്ഫര്‍ട്ട് എഫ്സിയെ നേരിടും. ബയേണ്‍ മ്യൂണിക്കിന് ബെല്‍ജിയത്തിലെ ക്ലബ് ബ്രൂഗാണ് എതിരാളികള്‍. ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി, അയാക്സുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരങ്ങള്‍ തുടങ്ങുക.





Next Story

RELATED STORIES

Share it