India

നീതി ആയോഗ് ഭരണസമിതി പുനസ്സംഘടിപ്പിച്ചു; പ്രധാനമന്ത്രി ചെയര്‍പേഴ്‌സന്‍

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലെയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളാണ്.

നീതി ആയോഗ് ഭരണസമിതി പുനസ്സംഘടിപ്പിച്ചു; പ്രധാനമന്ത്രി ചെയര്‍പേഴ്‌സന്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെയര്‍പേഴ്‌സനാക്കി നീതി ആയോഗ് ഭരണസമിതിയെ കേന്ദ്രസര്‍ക്കാര്‍ പുനസ്സംഘടിപ്പിച്ചു. ഇതുസംബന്ധിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലെയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളാണ്.

ആന്‍ഡമാന്‍, ലഡാക്ക് എന്നിവിടങ്ങളിലെ ലെഫ്റ്റനന്റ് ഗവണര്‍മാരും ഛണ്ഡീഗഢ്, ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളും സമിതിയിലെ പ്രത്യേക്ഷ ക്ഷണിതാക്കളായിരിക്കും. ഈ മാറ്റങ്ങള്‍ അനിവാര്യമായതിനാലാണ് പുനസ്സംഘടനയെന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it