Latest News

അസുഖാവധി നീട്ടിനല്‍കാന്‍ വിസമ്മതിച്ചു; സീനിയര്‍ ഉദ്യോഗസ്ഥനുമുന്നില്‍ അടിവസ്ത്രം ഊരി തെളിവു കാണിച്ച് ലോക്കോപൈലറ്റ്

അസുഖാവധി നീട്ടിനല്‍കാന്‍ വിസമ്മതിച്ചു; സീനിയര്‍ ഉദ്യോഗസ്ഥനുമുന്നില്‍ അടിവസ്ത്രം ഊരി തെളിവു കാണിച്ച് ലോക്കോപൈലറ്റ്
X

ലഖ്‌നോ: മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടും അസുഖാവധി നീട്ടിനല്‍കാന്‍ വിസമ്മതിച്ച സീനിയര്‍ ഉദ്യോഗസ്ഥനുമുന്നില്‍ അടിവസ്ത്രം ഊരിക്കാട്ടേണ്ടി വന്ന ഗതികേടില്‍ ലോക്കോപൈലറ്റ്. ലഖ്‌നോവിലാണ് സംഭവം. പൈല്‍സിന്റെ ശസ്ത്രക്രിയയ്ക്കായി അനുവദിച്ച അവധി നീട്ടിനല്‍കുന്നതിനായാണ് 37 കാരനായ ലോക്കോപൈലറ്റ് അപേക്ഷ സമര്‍പ്പിച്ചത്.

പൈലറ്റിന് ഫെബ്രുവരി 22 നാണ് പൈല്‍സിന് ശസ്ത്രക്രിയ നടത്തിയത്. ഫെബ്രുവരി 28 വരെയാണ് അദ്ദേഹത്തിന് അസുഖാവധി അനുവദിച്ചിരുന്നത്. എന്നാല്‍, മുറിവുകള്‍ പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ ഒരു റെയില്‍വേ ഡോക്ടറെ സമീപിച്ചു. വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

എന്നാല്‍, സീനിയര്‍ ഉദ്യോഗസ്ഥന്‍ അവധി നല്‍കാന്‍ വിസമ്മതിക്കുയും തെളിവ് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ, ലോക്കോപൈലറ്റ് അടിവസ്ത്രം ഊരിക്കാട്ടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ ലോക്കോ പൈലറ്റിനെ താല്‍ക്കാലികമായി സസ്പെന്റ് ചെയ്യുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it