Latest News

പി കെ ശശിക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു

പി കെ ശശിക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു
X

പാലക്കാട്: പി കെ ശശിക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു . പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ആരോപണങ്ങളില്‍ നിയമപരമായ നീക്കങ്ങള്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വയം നശിക്കണമെന്ന വാശിയില്‍ ഒരാള്‍ മുന്നോട്ടുപോയാല്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ പാര്‍ട്ടി വിട്ട ശശിക്ക് തിരിച്ചുവരാനുള്ള അവസരം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി വൈകിപ്പോയി എന്ന് കരുതുന്നില്ലെന്നും ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അച്ചടക്ക നടപടിയുടെ ഏറ്റവും അവസാന ഘട്ടമാണ് പുറത്താക്കലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതിനുള്ള തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്നും തെറ്റുകള്‍ തിരുത്താന്‍ പാര്‍ട്ടി തലത്തിലുള്ള നടപടികളാണ് സ്വീകരിക്കാറുള്ളതെന്നും അല്ലാതെ പോലിസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയല്ല ചെയ്യുന്നതെന്നും സുരേഷ് ബാബു വ്യക്തമാക്കി.

Next Story

RELATED STORIES

Share it