ബജറ്റ് പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളെന്ന് സിപിഎം
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
BY NSH1 Feb 2019 12:21 PM GMT

X
NSH1 Feb 2019 12:21 PM GMT
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
10 കോടി തൊഴിലവസരങ്ങള്‍, 100 സ്മാര്‍ട്ട് നഗരങ്ങള്‍, കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍, 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും തുടങ്ങിയ പഴയ വാഗ്ദാനങ്ങളൊന്നും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതും ഇത്തരം വാഗ്ദാനങ്ങളിലൂടെയായിരുന്നു. മുമ്പത്തെപ്പോലെ ജനങ്ങളെ വിഡ്ഢിയാക്കാനുള്ള ശ്രമം ഇത്തവണ വിലപ്പോവില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT