ചന്ദാ കൊച്ചാറിനെതിരേ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
ഡല്‍ഹി ബാങ്ക് ഫ്രോഡ് സെല്ലിലെ എസ്പി സുധാന്‍ശു ധര്‍ മിശ്രയെയാണ് റാഞ്ചിയിലേക്ക് സ്ഥലം മാറ്റിയത്

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയും എംഡിയുമായിരുന്ന ചന്ദ കൊച്ചാറിനെതിരേ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഡല്‍ഹി ബാങ്ക് ഫ്രോഡ് സെല്ലിലെ എസ്പി സുധാന്‍ശു ധര്‍ മിശ്രയെയാണ് റാഞ്ചിയിലേക്ക് സ്ഥലം മാറ്റിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി 4 സ്ഥലത്ത് സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചന്ദ കൊച്ചാറിനെതിരേ കേസെടുത്തത്. തൊട്ടുമുമ്പേ തന്നെ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവും ന്യുപവര്‍ റിന്യൂവബ്ള്‍സ് എംഡിയുമായ ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത് എസ്പി സുധാന്‍സു ധര്‍ മിശ്രയായിരുന്നു. പ്രതികാര നടപടിമൂലമാണ് സ്ഥലം മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്.
RELATED STORIES
വിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്ജിനെതിരെയുള്ള...
26 May 2022 2:06 AM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില് ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്ധക്യം സുരക്ഷിതമാക്കാന് പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല് മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില് എംഡിഎംഎയുമായി അധ്യാപകര് പിടിയില്
18 May 2022 5:55 PM GMT