അഴിമതി: സംഗീതനാടക അക്കാദമി മുന്‍ ചെയര്പേഴ്സന് ലീല സാംസണെതിരേ സിബിഐ കേസ്
സാംസ്കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ചെന്നൈ: നടിയും ഭരതനാട്യ നര്‍ത്തകിയുമായ ലീലാ സാംസണെതിരേ സിബിഐ കേസെടുത്തു. ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷന് ഡയറക്ടറായിരിക്കെ കലാക്ഷേത്രയിലെ നവീകരണപ്രവൃത്തിക്കായി 7.02 കോടി രൂപ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് കേസ്. സാംസ്കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ചെന്നൈ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന 'കാര്‍ഡ്' കമ്പനിക്ക് ഓഡിറ്റോറിയത്തിന്റെ നവീകരണജോലികളുടെ മേല്‍നോട്ട ചുമതല നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നു പരാതിയില്‍ പറയുന്നു. 2005 മെയ് ആറ് മുതല്‍ 2012 ഏപ്രില്‍ 30 വരെ കലാക്ഷേത്ര ഫൗണ്ടേഷന് ഡയറക്ടറായിരുന്നു ലീല സാംസണ്. 1985ല്‍ നിര്‍മിച്ച ഓഡിറ്റോറിയം 2006 ലാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 2009 ല്‍ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ഒരു ഉപദേശക സമിതി രൂപീകരിച്ചു.
നവീകരണ ജോലിക്കുവേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പി ടി കൃഷ്ണന്, ലീല സാംസണ്, മാധവി മുതഗല് എന്നിവരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, 2016 ല്‍ സാസ്കാരിക മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ 7.02 കോടി എസ്റ്റിമേറ്റ് നിശ്ചയിച്ചിരുന്ന ജോലിക്ക് 62.20 ലക്ഷം രൂപ കൂടുതല്‍ ചെലവായെന്നും നവീകരണജോലിയുടെ കരാര്‍ ഏല്‍പ്പിക്കുന്നതില്‍ ഓപ്പണ്‍ ടെന്‍ഡര്‍ രീതി സ്വീകരിച്ചില്ലെന്നും കണ്ടെത്തി. ലീല സാംസണെ കൂടാതെ കലാക്ഷേത്ര ഫൗണ്ടേഷന് മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ ടി എസ് മൂര്‍ത്തി, അക്കൗണ്ട്സ് ഓഫിസര്‍ എസ് രാമചന്ദ്രന്, എന്‍ജിനീയറിങ് ഓഫിസര്‍ വി ശ്രീനിവാസന് തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഗീതനാടക അക്കാദമിയുടെയും സെന്‍സര്‍ ബോര്‍ഡിന്റെയും മുന്‍ ചെയര്‍പേഴ്സനും കൂടിയായ ലീലാ സാംസണ് പത്മശ്രീ ജേതാവും കൂടിയാണ്.
RELATED STORIES
ദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMTആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍...
21 May 2022 1:50 AM GMT10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
21 May 2022 1:19 AM GMTവന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT