India

ഇമ്രാന്‍ഖാനെതിരേ ബിഹാറില്‍ കേസ്

ഇമ്രാന്‍ഖാനെതിരേ ബിഹാറില്‍ കേസ്
X

മുസാഫര്‍പൂര്‍: ഇന്ത്യയ്‌ക്കെതിരേ ആണവയുദ്ധ ഭീഷണി ഉയര്‍ത്തിയെന്നു കാണിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരേ ബീഹാറില്‍ കേസ്. മുസഫര്‍പൂര്‍ ജില്ലയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സുധീര്‍കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ ഇമ്രാന്‍ഖാനെതിരേ കേസ് നല്‍കിയിരിക്കുന്നത്.

കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങളാണ് ഇമ്രാന്‍ഖാന്‍ നടത്തിയത്. ഇത് രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ്. യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഇമ്രാന്‍ഖാന്‍ ഇന്ത്യയ്‌ക്കെതിരേ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തുകയും ആണവയുദ്ധ ഭീഷണി ഉയര്‍ത്തിയെന്നും ഓജ പരാതിയില്‍ ആരോപിക്കുന്നു. ഇമ്രാന്‍ ഖാനെതിരേ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ ഉത്തരവിടണമെന്നും ഓജ കോടതിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it