ദേശീയ പ്രസിഡന്റിനെതിരേ കേസ്: വിയോജിപ്പിനെ അടിച്ചമര്‍ത്താനുള്ള നീക്കമെന്ന് കാംപസ് ഫ്രണ്ട്
'കശ്മീരി ജനതയുടെ ഭരണഘടനാ അവകാശങ്ങള്‍ക്കായി സംസാരിക്കുന്നത്' ദേശവിരുദ്ധമായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വസര്‍ക്കാരിന്റെ ശ്രമമാണിത്. കശ്മീരിനെക്കുറിച്ചുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ലോകമെമ്പാടും സ്വീകാര്യതയേക്കാള്‍ പ്രതിഷേധമാണ് സൃഷ്ടിച്ചത്.

ന്യൂഡല്‍ഹി: കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളെ വിമര്‍ശിച്ച ട്വീറ്റിന്റെ പേരില്‍ കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം ബിജെപി സര്‍ക്കാരിനെതിരേ വിയോജിപ്പ് ഉയര്‍ത്തുന്നവര്‍ക്കെതിരായ ഭീകരവേട്ടയുടെ ഭാഗമാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ കമ്മിറ്റി. 'കശ്മീരി ജനതയുടെ ഭരണഘടനാ അവകാശങ്ങള്‍ക്കായി സംസാരിക്കുന്നത്' ദേശവിരുദ്ധമായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വസര്‍ക്കാരിന്റെ ശ്രമമാണിത്. കശ്മീരിനെക്കുറിച്ചുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ലോകമെമ്പാടും സ്വീകാര്യതയേക്കാള്‍ പ്രതിഷേധമാണ് സൃഷ്ടിച്ചത്.

കശ്മീരികളുടെ താത്പര്യത്തിനും രാജ്യത്തിന്റെ പ്രതിഷേധങ്ങള്‍ക്കുമെതിരായി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഭീകരമായ നടപടികളില്‍നിന്നും ഇത് വ്യക്തമാണ്. ആശയവിനിമയ ഉപരോധം ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ കശ്മീരിലെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നത് വര്‍ധിച്ചുവരികയാണ്. ഇത് നിരവധി പ്രവര്‍ത്തകരും പ്രശസ്തസംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുടെ റിപോര്‍ട്ട്. പക്ഷേ, ബിജെപി സര്‍ക്കാര്‍ അവയൊന്നും മുഖവിലയ്‌ക്കെടുക്കാതെ 'അമിത ദേശീയതയില്‍' പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ്. വര്‍ഗീയ കാവികൂട്ടവും രാജ്യത്തെ യൂനിഫോം ധരിച്ച പോലിസ് സേനയും വിയോജിപ്പുകള്‍ അടിച്ചമര്‍ത്താന്‍ കൈകോര്‍ത്തിരിക്കുകയാണ്.
സര്‍ക്കാരിനെതിരായ ഏത് വിമര്‍ശനവും ദേശവിരുദ്ധപ്രവര്‍ത്തനമാണെന്ന ആര്‍എസ്എസ് മുന്നോട്ടുവച്ച വിവരണം ജനാധിപത്യത്തിന്റെ മനോഭാവവുമായി പൊരുത്തപ്പെടുന്നില്ല. നമ്മുടെ ഭരണഘടന അംഗീകരിച്ചതും സുപ്രിംകോടതി ഒന്നിലധികം തവണ ഉയര്‍ത്തിപ്പിടിച്ചതുമായ ഒരു ആശയമാണ് 'വിയോജിപ്പ് ജനാധിപത്യത്തിന് ജീവന്‍ നല്‍കുന്നു' എന്നത്. വിയോജിപ്പില്ലാത്ത രാജ്യമെന്ന ആര്‍എസ്എസ് ലക്ഷ്യത്തെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഇപ്പോഴത്തെ ശ്രമം സംഘടനയെ അപകീര്‍ത്തിപ്പെടുത്താനും അതിന്റെ നേതാക്കളെ ലക്ഷ്യമിടുന്നതിനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് കാംപസ് ഫ്രണ്ട് കുറ്റപ്പെടുത്തി.
RELATED STORIES
വിഭജനവുമായി ബന്ധപ്പെട്ട വീഡിയോയില്‍ നെഹ്റുവിനെ ലക്ഷ്യമിട്ട് ബിജെപി;...
14 Aug 2022 9:39 AM GMTദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്...
14 Aug 2022 9:21 AM GMT75ാം സ്വാതന്ത്ര ദിനാഘോഷവുമായി സൗഹൃദവേദി തിരൂര്‍
14 Aug 2022 9:10 AM GMTമകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇന്ത്യ@ 75: തനിമ പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും
14 Aug 2022 8:49 AM GMTആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്‍ക്ക് ഗുരുതര...
14 Aug 2022 8:28 AM GMT